വൈ. എം. സി. എ., ഗിദെയൻസ്, ഒ. എം. തുടങ്ങിയ ആഗോളവ്യാപ്തിയുള്ള ക്രൈസ്തവപ്രസ്ഥാനങ്ങൾ സ്ഥാപിച്ച വ്യക്തികളെ പ്രകീർത്തിച്ചുണ്ടുള്ള ഒരു തകർപ്പൻ പ്രസംഗം കഴിഞ്ഞു തുടർന്നു പ്രസംഗിച്ച വ്യക്തി സദസ്സിനോടു ചോദിച്ചു എന്തു കൊണ്ടാണ് ഇതു പോലുള്ള വ്യക്തികൾ ഇന്ത്യയിൽ ഇല്ലാതെ പോയത് എന്ന്. നമുക്ക് എന്തു കൊണ്ട് വില്യം കേരിക്കും ജോർജ് മുള്ളറിനും സമാനമായ ക്രൈസ്തവ പ്രതിഭകൾ ഇല്ലാതെ പോയത്, എന്നാണ് അത്തരം ഒരു പ്രതിഭ ഉണ്ടാവുക എന്ന ചോദ്യങ്ങൾ എല്ലാവരിലും കുറച്ചു സമയം എന്നിലും അപകർഷതാ ബോധം ഉളവാക്കാൻ മതിയായതായിരുന്നു. പിന്നീട് എനിക്കുണ്ടായ വീണ്ടു വിചാരമാണ് ഇവിടെ കുറിക്കുന്നത്. സൂര്യൻ കിഴക്കു ഉദിക്കുന്ന എന്ന പൊതു ധാരണ പോലെ, എല്ലാ നല്ല കാര്യങ്ങളും പടിഞ്ഞാറാണ് ആരംഭിക്കുന്നത് എന്ന ക്രൈസ്തവരുടെ മിഥ്യാധാരണ കാരണം, നമ്മുടെ മുറ്റത്തുള്ള മുല്ലകളെ നാം അവഗണിക്കുന്നു എന്നതാണ് സത്യം. 1805ൽ ജനിച്ച് 26 വയസ്സു മാത്രമുള്ളപ്പോൾ CMI എന്ന സന്യാസസഭയിലൂടെ ഇന്ന് സർവകലാശാലകളടക്കം (Christ University) 30 ൽ പരം വിദ്യാഭാസ സ്ഥാപനങ്ങളും, 48 ആശുപത്രികളും, 129 സാമൂഹ്യസേവന കേന്ദ്രങ്ങളും, ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രവും, 13 ആനുകാലീക പ്രസിദ്ധീകരണ...
പോൾസൺ പുലിക്കോട്ടിന്റെ സ്വതന്ത്ര ചിന്തകൾ