പാർലിമെൻ്റ് എന്തിനാണ്? ഭരണ കക്ഷി ഉണ്ടാക്കുന്ന ബില്ലുകൾ പാസ്സാക്കിയെടുക്കാനുള്ള ഒരു വേദി മാത്രമാണോ അത്. മന്ത്രി സഭ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും ഭരണ കക്ഷിക്കു ഭൂരിപക്ഷമുള്ള കാലത്തോളം പാർലിമെന്റിൽ പാസ്സാക്കിയെടുക്കാം. പക്ഷെ അതിനു മാത്രമാണോ പാർലിമെന്റ്. ഭരണ പക്ഷം തീരുമാനിക്കുന്ന കാര്യങ്ങൾ ഭുരിപക്ഷ വോട്ടോടെ പാസ്സാക്കിയെടുക്കാനുള്ള വെറും വേദിയാണ് പാർലിമെൻ്റ് എങ്കിൽ അതിൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യത്തിന്റെ ആവശ്യമില്ല. പാർലിമെൻ്റ് ഒരു പൊതു ജനായത്ത വേദിയാണ്. ഈ രാജ്യത്തെ എല്ലാ പൌരന്റെയും ശബ്ദം അവരുടെ പ്രതിനിധികളിലൂടെ കേൾപ്പിക്കാനും, ഭരണകാര്യങ്ങളിൽ അവർക്കുള്ള അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള വേദിയാണ് അത്. പ്രതിപക്ഷത്തിനും എല്ലാ വിഷയങ്ങളിലും, അവരുടേതായ അഭിപ്രായം ഉണ്ടെന്നും, ആ അഭിപ്രായങ്ങളിൽ പലതിലും കഴമ്പുണ്ടെന്നും, അവ ഉൾക്കൊള്ളിച്ചു കൊണ്ട് വേണം ഭരണം നിർവഹിക്കാനെന്നും ഉള്ള ബോധം ഭരണ കക്ഷിക്കുണ്ടായാൽ മാത്രമേ രാജ്യം പുരോഗതിയിലേക്കു കുതിക്കുകയുള്ളു. ഭൂരിപക്ഷം എന്നത് വിഭിന്നമായ ചിന്താഗതിയിലെ ജ്ഞാനം അവഗണിക്കാനുള്ള അനുവാദമായി കാണുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല....
പോൾസൺ പുലിക്കോട്ടിന്റെ സ്വതന്ത്ര ചിന്തകൾ