നാട്ടിൽ താമസമാക്കിയിട്ടു ഒരു വർഷമായില്ല. രണ്ടു അടുത്ത ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടി വന്നു. രണ്ടും നിർദിഷ്ട ശുശ്രൂഷാക്രമങ്ങളെ ( liturgy ) എതിർക്കുന്ന വേർപാടു സഭകളിലായിരുന്നു. ഇതിനുമുമ്പും പലപ്പോഴും ഇതേ കൂട്ടരുടെ ശവമടക്കു ശുശ്രൂഷകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ട്. പക്ഷെ എപ്പോൾ വേണമെങ്കിലും വിട്ടു പോവുകയോ, സൌകര്യമുള്ളപ്പോൾ കാണാനായി മാറ്റി വെക്കുകയോ ചെയ്യാം എന്നുള്ളതു കൊണ്ട് നേരിട്ടു പങ്കെടുക്കുന്ന ദുര്യോഗം ഇല്ലായിരുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നു. ബന്ധങ്ങൾ നില നിർത്താനായി പങ്കെടുക്കുന്ന പലരും മൃതദേഹം കണ്ട ശേഷം ബാക്കി ശുശ്രൂഷകൾക്കു കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. ചിലർ പരേതരോടുള്ള ബഹുമാനവും, സ്നേഹവും നില നിർത്തി കൊണ്ടു തന്നെ കുടുംബാഗങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത്തരം ശുശ്രൂഷയുടെ പൊള്ളത്തരവും, അർത്ഥശൂന്യത്യയും ചൂണ്ടി കാണിച്ച് ഇത്തരം സഭകളെ ഇടിച്ചു താഴ്തുന്നു. ദീർഘമായ, ചുരുങ്ങിയത് നാലു മണിക്കുറിൽ കുറയാത്ത ശുശ്രൂഷകളാണ് ഈ സഭകളിൽ (പെന്തക്കോസ്ത്, ബ്രദറൻ, എല്ലാ നിറത്തിലുമുള്ള സ്വതന്ത്രർ എന്നീ സമൂഹങ്ങളിൽ) നടക്കുന്നത്...
പോൾസൺ പുലിക്കോട്ടിന്റെ സ്വതന്ത്ര ചിന്തകൾ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.