ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

രാഷ്ട്രീയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അരിക്കൊമ്പനും ബൈബിളും മനുഷ്യാവകാശങ്ങളും

അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ. വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇത്തരം...

പാർലിമെൻ്റിന്റെ പ്രസക്തി

 പാർലിമെൻ്റ് എന്തിനാണ്? ഭരണ കക്ഷി ഉണ്ടാക്കുന്ന ബില്ലുകൾ പാസ്സാക്കിയെടുക്കാനുള്ള ഒരു വേദി മാത്രമാണോ അത്. മന്ത്രി സഭ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും ഭരണ കക്ഷിക്കു ഭൂരിപക്ഷമുള്ള കാലത്തോളം പാർലിമെന്റിൽ പാസ്സാക്കിയെടുക്കാം. പക്ഷെ അതിനു മാത്രമാണോ പാർലിമെന്റ്. ഭരണ പക്ഷം തീരുമാനിക്കുന്ന കാര്യങ്ങൾ ഭുരിപക്ഷ വോട്ടോടെ പാസ്സാക്കിയെടുക്കാനുള്ള വെറും വേദിയാണ് പാർലിമെൻ്റ് എങ്കിൽ അതിൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യത്തിന്റെ ആവശ്യമില്ല.  പാർലിമെൻ്റ്  ഒരു പൊതു ജനായത്ത വേദിയാണ്. ഈ രാജ്യത്തെ എല്ലാ പൌരന്റെയും ശബ്ദം അവരുടെ പ്രതിനിധികളിലൂടെ കേൾപ്പിക്കാനും, ഭരണകാര്യങ്ങളിൽ അവർക്കുള്ള അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള വേദിയാണ് അത്. പ്രതിപക്ഷത്തിനും എല്ലാ വിഷയങ്ങളിലും, അവരുടേതായ അഭിപ്രായം ഉണ്ടെന്നും, ആ അഭിപ്രായങ്ങളിൽ പലതിലും കഴമ്പുണ്ടെന്നും, അവ ഉൾക്കൊള്ളിച്ചു കൊണ്ട് വേണം ഭരണം നിർവഹിക്കാനെന്നും ഉള്ള ബോധം ഭരണ കക്ഷിക്കുണ്ടായാൽ മാത്രമേ രാജ്യം പുരോഗതിയിലേക്കു കുതിക്കുകയുള്ളു.  ഭൂരിപക്ഷം എന്നത് വിഭിന്നമായ ചിന്താഗതിയിലെ ജ്ഞാനം അവഗണിക്കാനുള്ള അനുവാദമായി കാണുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല....