ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൌഖ്യമാക്കുന്ന ദൈവം. ഒരു സംഭവ കഥ

  ലൂസിക്ക് (യഥാർത്ഥ പേരല്ല) വൻകുടലിൽ കാൻസർ   ബാധിച്ചിരിക്കുന്നു എന്നു ദുഃഖവാർത്ത ഞാൻ അറിഞ്ഞിട്ട് ഇപ്പോൾ 26 വർഷമായി. അവളുടെ അമ്മ മരിച്ചത് ഇതേ രോഗം ബാധിച്ചിട്ടാണ് എന്നതു കൊണ്ട് ഇതു ജനിതകമായ രോഗമാണെന്നും അതു കൊണ്ടു തന്നെ ലൂസി ഇതു അതിജീവിക്കാനുള്ള സാധ്യത തീരെയില്ലെന്നും ഞങ്ങളെല്ലാം കരുതി. മിക്കവാറും എല്ലാ ഡോക്ടർമാരുടേയും അഭിപ്രായം അതു തന്നെയായിരുന്നു. ലൂസിക്ക് 40 വയസ്സായിട്ടില്ല. രോഗവിവരം അറിഞ്ഞപ്പോഴേ അവളുടെ സ്നേഹവാനായ ഭർത്താവ് തകർന്നു പോയി. അതു തന്നെയായിരുന്നു അവളുടെ കൗമാരക്കാരായ രണ്ടു ആൺകുട്ടികളുടേയും അവസ്ഥ. ഞാൻ ഉൾപ്പെട്ട ഒരു പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗമായിരുന്നു അവൾ. അതിനാൽ ഞങ്ങളുടെ പ്രാർത്ഥനാ സംഘം അവൾക്കായി നിരവധി ആഴ്ചകൾ പ്രാർത്ഥിച്ചു. ഗ്രൂപ്പ് കൂടുമ്പോൾ മാത്രമല്ല ഓരോരുത്തരും അവരുടെ വ്യക്തിപരമായ പ്രാർത്ഥനയിൽ ദൈവത്തോട് ദിവസവും ദൈവത്തോട് ലൂസിയുടെ സൌഖ്യത്തിനു വേണ്ടി അപേക്ഷിച്ചു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഞാൻ നാലു വർഷത്തെ വിദേശവാസം കഴിഞ്ഞ് ഞാൻ എന്റെ ഇന്ത്യയിലേക്കു മടങ്ങി. ഏതാനും വർഷങ്ങൾ കൂടി ഞാൻ കാൻസർ രോഗിയായ എന്റെ സഹോദരിക്കു വേണ്ടി പ്രാർത്ഥിച്ചു. പിന്നീടുള്ള ദീർഘ വർഷങ്ങളിൽ എന...

ദൃഡ വിശ്വാസത്തിന്റെ ഒരു ഉദാഹരണം

ആരാധന കഴിഞ്ഞപ്പോൾ ജെയിംസ് ( യഥാർത്ഥ പേരല്ല ) എന്നെ കാണാൻ ത ന്റെ ഊഴം കാത്തു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു . മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു ലജ്ജാശീലനാണ് ജെയിംസ് . മുഖത്ത് മായാത്ത ജെയിംസിന്റെ പ്രത്യേകതയാണ്. ശാന്തൻ , സന്തോഷവാൻ എന്നൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. ഈ സർവ്വകലാശാലാ പട്ടണത്തിലെ എന്റെ ചെറിയ സഭയിലെ സ്ഥിരം സന്ദർശകരായിരുന്ന വിദേശ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം . തന്റെ ഊഴം വന്നപ്പോൾ ജെയിംസ് മുന്നോട്ട് വന്നു . പതുങ്ങിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു , “ പാസ്റ്റർ , എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു. ” ഞാൻ അവന്റെ പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു . വരിയിൽ ചാരി നിന്ന് , എന്റെ കുഞ്ഞാട് അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നം കേൾക്കാൻ ഞാൻ  കാതു കൂർപ്പിച്ചു നിന്നു . ഒരു പക്ഷെ അദ്ദേഹം നിശ്ശബ്ദമായി അനുഭവിക്കുന്ന ഒരു രോഗത്തെ കുറിച്ചായിരിക്കാം അത് . അല്ലെങ്കിൽ വിട്ടു പോന്ന വീട്ടിലെ ഒരു പ്രശ്നമാകാം . അമ്മ രോഗിയായിരിക്കാം. ഡാഡിയുടെ ജോലി നഷ്ടപ്പെട്ടിരിക്കാം . എന്താണ് പ്രശ്നം എന്ന് അറിയാൻ എനിക്ക് തിടുക്കമായി . എന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നു . ജെയിംസിന്റെ പ്രശ്നം എനി...

പാർലിമെൻ്റിന്റെ പ്രസക്തി

 പാർലിമെൻ്റ് എന്തിനാണ്? ഭരണ കക്ഷി ഉണ്ടാക്കുന്ന ബില്ലുകൾ പാസ്സാക്കിയെടുക്കാനുള്ള ഒരു വേദി മാത്രമാണോ അത്. മന്ത്രി സഭ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും ഭരണ കക്ഷിക്കു ഭൂരിപക്ഷമുള്ള കാലത്തോളം പാർലിമെന്റിൽ പാസ്സാക്കിയെടുക്കാം. പക്ഷെ അതിനു മാത്രമാണോ പാർലിമെന്റ്. ഭരണ പക്ഷം തീരുമാനിക്കുന്ന കാര്യങ്ങൾ ഭുരിപക്ഷ വോട്ടോടെ പാസ്സാക്കിയെടുക്കാനുള്ള വെറും വേദിയാണ് പാർലിമെൻ്റ് എങ്കിൽ അതിൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യത്തിന്റെ ആവശ്യമില്ല.  പാർലിമെൻ്റ്  ഒരു പൊതു ജനായത്ത വേദിയാണ്. ഈ രാജ്യത്തെ എല്ലാ പൌരന്റെയും ശബ്ദം അവരുടെ പ്രതിനിധികളിലൂടെ കേൾപ്പിക്കാനും, ഭരണകാര്യങ്ങളിൽ അവർക്കുള്ള അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള വേദിയാണ് അത്. പ്രതിപക്ഷത്തിനും എല്ലാ വിഷയങ്ങളിലും, അവരുടേതായ അഭിപ്രായം ഉണ്ടെന്നും, ആ അഭിപ്രായങ്ങളിൽ പലതിലും കഴമ്പുണ്ടെന്നും, അവ ഉൾക്കൊള്ളിച്ചു കൊണ്ട് വേണം ഭരണം നിർവഹിക്കാനെന്നും ഉള്ള ബോധം ഭരണ കക്ഷിക്കുണ്ടായാൽ മാത്രമേ രാജ്യം പുരോഗതിയിലേക്കു കുതിക്കുകയുള്ളു.  ഭൂരിപക്ഷം എന്നത് വിഭിന്നമായ ചിന്താഗതിയിലെ ജ്ഞാനം അവഗണിക്കാനുള്ള അനുവാദമായി കാണുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല....