മലയാളികൾക്കുണ്ടാകുന്ന പുതിയ സന്തതികൾ കേരളത്തിനു പുറത്തു ജനിക്കുന്നത് പുത്തരിയല്ല. മറു നാടുകളിലേക്കു അവിവാഹിതർ കുടിയേറാൻ തുടങ്ങിയ കാലം മുതൽ ഇതു സംഭവിക്കുന്നതാണ്. മാത്രമല്ല, മറുനാടുകളിലേക്കു കുടിയേറിയവരുടെ പേരക്കുട്ടികളും ഈ പുതിയ മലയാള തലമുറകളിൽ ചേർന്നിട്ടുണ്ട്.
പക്ഷെ ഇതിലെ പ്രത്യേകത അവിവാഹിതരുടെ കുടിയേറ്റം മുൻ കാലങ്ങളേക്കാറെ വർദ്ധിച്ചിരിക്കുന്നു എന്നതാണ്. അതിനാൽ കേരളത്തിൽ അവിവാഹിതരുടെ സംഖ്യ പൂർവാധികം കുറഞ്ഞു വരുന്നു, മാത്രമല്ല അതു മൂലം അവർക്കുണ്ടാകുന്ന സന്തതികൾ മൂലം ഉണ്ടാകേണ്ട ജനസംഖ്യയും കുറഞ്ഞു വരുന്നു.
അവിവാഹിതരായ ഒരു യുവാവോ യുവതിയോ വിദേശത്തേക്കു കുടിയേറുമ്പോൾ കേരളത്തിലെ സഭകളിൽ രണ്ടു പേർ കുറയുന്നു. അതായത് വിദേശത്തേക്കു വിവാഹം കഴിയുന്നതിനു മുമ്പെ പോയ വ്യക്തിയും അവർ നാട്ടിൽ നിന്നും ഒരു വിവാഹ പങ്കാളിയെ കണ്ടെത്തിയാൽ ആ വ്യക്തിയുടെയും അസാന്നിദ്ധ്യം. കൂടാതെ അവർ നാട്ടിൽ താമസമായിരുന്നെങ്കിൽ അവർക്കുണ്ടാകുന്ന ചുരുങ്ങിയത് രണ്ടു കുട്ടികളും ഭാവിയിൽ സഭയിൽ നിന്നു അപ്രത്യക്ഷമാകുന്നു. അതായത് ഓരോ വ്യക്ത നാടു വിടുമ്പോൾ കേരളത്തിലെ സഭകളിൽ നാലു മടങ്ങ് ജനസംഖ്യ കുറയുന്നു.
കുടിയേറ്റം കേരളത്തിലെ സഭകളെ ശോഷിപ്പിക്കുന്നതിന്റെ ഒരു പ്രധാന ഘടകമാണ്. അതേ സമയം പുറം നാടുകളിലെ സഭകളെ അതു പരിപോഷിപ്പിക്കുകയും ചെയ്യുന്നു. യു. കെ. യിൽ 15 വർഷത്തിലധികം പ്രായമുള്ള ഒരു മലയാളി പെന്തക്കോസ്തു സഭയിൽ നൂറോളം വിശ്വാസകൾ കാണാൻ സാധ്യതയുണ്ട്. അതിലപ്പുറം അംഗങ്ങളുള്ള സഭകൾ ഉണ്ടായിരിക്കാം എങ്കിലും വളരെ കുറവാണ്. അതേ സമയം 25 ൽ താഴെ അംഗ സംഖ്യയുള്ള സഭകളാണ് ഭൂരിപക്ഷവും. ശരാശരി 100 പ്രായപൂർത്തിയായ അംഗങ്ങളുള്ള ഒരു സഭയിൽ ഏകദേശം 60-70 ഇടക്കു സണ്ടേസ്കൂൾ പ്രായത്തിലുള്ള കൂട്ടികൾ ഉണ്ടന്നാണ്. നാട്ടിലാകട്ട ബഹൂഭൂരിപക്ഷം സഭകളിലും 10 ൽ അധികം കുട്ടികൾ ഉണ്ടെങ്കിൽ അതു അത്ഭുതമാണ്.
ഈ ജനസംഖ്യാ വ്യതിയാനം (demographic shift) എപ്രകാരമാണ് ക്രൈസ്തവ സഭകളും, രാജ്യവും ഉൾക്കൊള്ളേണ്ടത് എന്നത് ഒരു പ്രധാന ചിന്താ വിഷയമാണ്. അതിനെ കുറിച്ചു കാര്യമായ ചർച്ചകൾ ഒന്നും തന്നെ നടക്കുന്നില്ല എന്നതാണ് ഉൽക്കണ്ഠ ഉളവാക്കുന്ന കാര്യം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.