ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആത്മീയ ധൈര്യം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാശിയല്ല വിശ്വാസം

  ക്രൈസ്തവ ലോകത്തു ഇന്നു പരന്നു പിടിച്ചിരിക്കുന്ന ഒരു മാരക വ്യാധിയാണ് വിശ്വാസം എന്നതിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ. ഇതിന്റെ ദൂഷ്യ വശങ്ങളിൽ ചിലതു ചൂണ്ടി കാണിക്കാനുള്ള ശ്രമമാണ് ഈ വരികൾ. വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പെ ഒരു സംഭവ കഥ പറയട്ടെ. വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാൻ ഇതു സഹായിച്ചേക്കും. എന്റെ ഒരു ആത്മീയ സഹോദരന്റെ അമ്മ ഈയിടെ മരിച്ചു. മരണവും ശവസംസ്കാരവും കഴിഞ്ഞ ശേഷമാണ് ഞാൻ മരണകാരണം എന്തായിരുന്നു എന്നു ഞാൻ അന്വേഷിച്ചത്. അതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 70 വയസ്സു കഴിഞ്ഞ ആ അമ്മ സാധാരണ കഴിക്കുന്ന മരുന്നും , ഭക്ഷണവും വെടിഞ്ഞ് ഉപവസിച്ചാണ് മരിച്ചത്. ചെറിയ തോതിൽ ദുഷ് സ്വഭാവങ്ങളുള്ള തന്റെ മകന്റെയും , കൊച്ചുമകന്റെയും മാനസാന്തരം ഉണ്ടാകുന്നതു വരെ ഉപവസിച്ചു പ്രാർത്ഥിക്കും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതാണ് മരണകാരണം. മരണം വരെ ഉപവസിക്കും എന്നു സത്യാഗ്രഹക്കാർ പറയുന്നതു നിങ്ങൾ കേട്ടു കാണും. പക്ഷെ ദൈവത്തെ താൻ പിടിച്ചിടത്തു കൊണ്ടു വരാനായി ഉപവസിച്ചു മരിച്ചവരെ കുറിച്ചു കേട്ടിട്ടുണ്ടോ. എന്റെ കാഴ്ചപ്പാടിൽ അവർ വിശ്വാസത്തിലല്ല , വാശിയിലാണ് അന്ത്യം കൈക്കൊണ്ടത്. ഇതാണ് ഇന്നു പലർക്കും വിശ്വാസം. അതായത് ...

ദൃഡ വിശ്വാസത്തിന്റെ ഒരു ഉദാഹരണം

ആരാധന കഴിഞ്ഞപ്പോൾ ജെയിംസ് ( യഥാർത്ഥ പേരല്ല ) എന്നെ കാണാൻ ത ന്റെ ഊഴം കാത്തു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു . മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു ലജ്ജാശീലനാണ് ജെയിംസ് . മുഖത്ത് മായാത്ത ജെയിംസിന്റെ പ്രത്യേകതയാണ്. ശാന്തൻ , സന്തോഷവാൻ എന്നൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. ഈ സർവ്വകലാശാലാ പട്ടണത്തിലെ എന്റെ ചെറിയ സഭയിലെ സ്ഥിരം സന്ദർശകരായിരുന്ന വിദേശ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം . തന്റെ ഊഴം വന്നപ്പോൾ ജെയിംസ് മുന്നോട്ട് വന്നു . പതുങ്ങിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു , “ പാസ്റ്റർ , എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു. ” ഞാൻ അവന്റെ പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു . വരിയിൽ ചാരി നിന്ന് , എന്റെ കുഞ്ഞാട് അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നം കേൾക്കാൻ ഞാൻ  കാതു കൂർപ്പിച്ചു നിന്നു . ഒരു പക്ഷെ അദ്ദേഹം നിശ്ശബ്ദമായി അനുഭവിക്കുന്ന ഒരു രോഗത്തെ കുറിച്ചായിരിക്കാം അത് . അല്ലെങ്കിൽ വിട്ടു പോന്ന വീട്ടിലെ ഒരു പ്രശ്നമാകാം . അമ്മ രോഗിയായിരിക്കാം. ഡാഡിയുടെ ജോലി നഷ്ടപ്പെട്ടിരിക്കാം . എന്താണ് പ്രശ്നം എന്ന് അറിയാൻ എനിക്ക് തിടുക്കമായി . എന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നു . ജെയിംസിന്റെ പ്രശ്നം എനി...