നാട് കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പെങ്ങാമുക്ക് എന്ന ഗ്രാമം. കേരളത്തിനു പുറത്ത് നാൽപതു വർഷത്തെ താമസത്തിനു ശേഷം സ്വന്തം നാട്ടിൽ എഴുത്തും കൃഷിയും ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചും കഴിയുന്നു.
ഇന്ത്യയിലും വിദേശത്തുമായി പല ബൈബിൾ സെമിനാരികളിലും സർവകലാശാലകളിലും ബൈബിൾ സംബന്ധിച്ച വിഷയങ്ങളിൽ അദ്ധ്യാപകനായിരുന്നു.
കോഴിക്കോട് സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി. യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും B. D. ബിരുദവും, ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും പഴയനിയമത്തിൽ M. Th. ബിരുദവും നേടി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ (UK) നിന്നും ചാവുകടൽ ചുരുളുകളെ കുറിച്ചുള്ള പഠനത്തിനു Ph. D. നേടി. IGNOU ൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ M. A. പാസ്സായി.
മലയാളത്തിൽ സങ്കീർത്തനങ്ങൾ ഒരു വ്യാഖ്യാനം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്കു www.fountainpress.org സന്ദർശിക്കുക.
ഭാര്യ ഷീല, മക്കൾ വിഷാൽ, അമൃത. കൊച്ചു മക്കൾ-ആരാധന, അനുഷ്കാ, മീക്കോ, അശ്വിൻ, ഏക്താ.
കൂടുതൽ വിവരങ്ങൾക്കും, ഇംഗ്ലീഷിൽ എഴുതുന്ന ബ്ലോഗുകൾക്കും www.paulsonp.net സന്ദർശിക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.