ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സൂര്യൻ പടിഞ്ഞാറാണോ ഉദിക്കുന്നത്

  വൈ. എം. സി. എ., ഗിദെയൻസ്, ഒ. എം. തുടങ്ങിയ  ആഗോളവ്യാപ്തിയുള്ള ക്രൈസ്തവപ്രസ്ഥാനങ്ങൾ സ്ഥാപിച്ച വ്യക്തികളെ പ്രകീർത്തിച്ചുണ്ടുള്ള ഒരു തകർപ്പൻ പ്രസംഗം കഴിഞ്ഞു തുടർന്നു പ്രസംഗിച്ച വ്യക്തി സദസ്സിനോടു ചോദിച്ചു എന്തു കൊണ്ടാണ് ഇതു പോലുള്ള വ്യക്തികൾ ഇന്ത്യയിൽ ഇല്ലാതെ പോയത് എന്ന്. നമുക്ക് എന്തു കൊണ്ട് വില്യം കേരിക്കും ജോർജ് മുള്ളറിനും സമാനമായ ക്രൈസ്തവ പ്രതിഭകൾ ഇല്ലാതെ പോയത്, എന്നാണ് അത്തരം ഒരു പ്രതിഭ ഉണ്ടാവുക എന്ന ചോദ്യങ്ങൾ എല്ലാവരിലും കുറച്ചു സമയം എന്നിലും അപകർഷതാ ബോധം ഉളവാക്കാൻ മതിയായതായിരുന്നു. പിന്നീട് എനിക്കുണ്ടായ വീണ്ടു വിചാരമാണ് ഇവിടെ കുറിക്കുന്നത്. സൂര്യൻ കിഴക്കു ഉദിക്കുന്ന എന്ന പൊതു ധാരണ പോലെ, എല്ലാ നല്ല കാര്യങ്ങളും പടിഞ്ഞാറാണ് ആരംഭിക്കുന്നത് എന്ന ക്രൈസ്തവരുടെ മിഥ്യാധാരണ കാരണം, നമ്മുടെ മുറ്റത്തുള്ള മുല്ലകളെ നാം അവഗണിക്കുന്നു എന്നതാണ് സത്യം. 1805ൽ ജനിച്ച് 26 വയസ്സു മാത്രമുള്ളപ്പോൾ CMI എന്ന സന്യാസസഭയിലൂടെ ഇന്ന് സർവകലാശാലകളടക്കം (Christ University) 30 ൽ പരം വിദ്യാഭാസ സ്ഥാപനങ്ങളും, 48 ആശുപത്രികളും, 129 സാമൂഹ്യസേവന കേന്ദ്രങ്ങളും, ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രവും, 13 ആനുകാലീക പ്രസിദ്ധീകരണ...

മലയാളിയുടെ നാടുമാറ്റം

മലയാളികൾക്കുണ്ടാകുന്ന പുതിയ സന്തതികൾ കേരളത്തിനു പുറത്തു ജനിക്കുന്നത് പുത്തരിയല്ല. മറു നാടുകളിലേക്കു അവിവാഹിതർ കുടിയേറാൻ തുടങ്ങിയ കാലം മുതൽ ഇതു സംഭവിക്കുന്നതാണ്. മാത്രമല്ല, മറുനാടുകളിലേക്കു കുടിയേറിയവരുടെ പേരക്കുട്ടികളും ഈ പുതിയ മലയാള തലമുറകളിൽ ചേർന്നിട്ടുണ്ട്. പക്ഷെ ഇതിലെ പ്രത്യേകത അവിവാഹിതരുടെ കുടിയേറ്റം മുൻ കാലങ്ങളേക്കാറെ വർദ്ധിച്ചിരിക്കുന്നു എന്നതാണ്. അതിനാൽ കേരളത്തിൽ അവിവാഹിതരുടെ സംഖ്യ പൂർവാധികം കുറഞ്ഞു വരുന്നു, മാത്രമല്ല അതു മൂലം അവർക്കുണ്ടാകുന്ന സന്തതികൾ മൂലം ഉണ്ടാകേണ്ട ജനസംഖ്യയും കുറഞ്ഞു വരുന്നു.  അവിവാഹിതരായ ഒരു യുവാവോ യുവതിയോ വിദേശത്തേക്കു കുടിയേറുമ്പോൾ കേരളത്തിലെ സഭകളിൽ രണ്ടു പേർ കുറയുന്നു. അതായത് വിദേശത്തേക്കു വിവാഹം കഴിയുന്നതിനു മുമ്പെ പോയ വ്യക്തിയും അവർ നാട്ടിൽ നിന്നും ഒരു വിവാഹ പങ്കാളിയെ കണ്ടെത്തിയാൽ ആ വ്യക്തിയുടെയും അസാന്നിദ്ധ്യം. കൂടാതെ അവർ നാട്ടിൽ താമസമായിരുന്നെങ്കിൽ അവർക്കുണ്ടാകുന്ന ചുരുങ്ങിയത് രണ്ടു കുട്ടികളും ഭാവിയിൽ സഭയിൽ നിന്നു അപ്രത്യക്ഷമാകുന്നു. അതായത് ഓരോ വ്യക്ത നാടു വിടുമ്പോൾ കേരളത്തിലെ സഭകളിൽ നാലു മടങ്ങ് ജനസംഖ്യ കുറയുന്നു.  കുടിയേറ്റം കേരളത്തിലെ സഭകള...

ഭക്തവൽസലന്റെ സംഗീതത്തിന്റെ ചരിത്ര വഴി

  മെയ് മാസം 15 നു ബാംഗ്ളൂരിൽ വെച്ചു 74 വയസ്സിൽ ഏകദേശം 50 വർഷക്കാലം ക്രൈസ്തവ സുവിശേഷ രംഗത്ത് മായാ മുദ്ര പതപ്പിച്ച ശേഷം ക്രിസ്തുവിൽ നിര്യാതനായ പി. എം. ഭക്തവൽസലനെ സ്മരിക്കുന്ന ഈ സന്ദർഭത്തിൽ, കേരളത്തിലെ സംഗീത പാരമ്പര്യത്തിന്റെ ഭൂപടത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം നിർണയിക്കാൻ ഒരു ശ്രമം നടത്തുകയാണിവിടെ. ക്രൈസ്തവ സഭയുടെ സംഗീതത്തിന്റെ രണ്ടായിരം ആണ്ടിന്റെ ചരിത്രത്തെ രണ്ടു പ്രധാന സംഗീത പാരമ്പര്യത്തിന്റെ കൈവഴികളും അവയുടെ പിരിവുകളുമായി സങ്കല്പിക്കാം. ആദിമ ക്രൈസ്തവ സഭകൾ അവരുടെ കൂട്ടായ്മകളിൽ യെഹൂദ ആരാധനക്കു ഉപയോഗിച്ചു കൊണ്ടിരുന്ന സങ്കീർത്തനങ്ങളിൽ നിന്നും, അവരവർക്കു ലഭിച്ച ആത്മ പ്രേരണ പ്രകാരം അതതു സമയങ്ങളിൽ രചിച്ച ഗാനങ്ങളും പാടിയിരുന്നു എന്നാണ് സഭാ പിതാക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചിലതെല്ലാം എഴുതപ്പെട്ട സുവിശേഷങ്ങളിലും ലേഖനങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഗാന രചനക്കു പുറമെ സംഗീതത്തിനു ആരാധനയിലെ പങ്കിനെ സംബന്ധിച്ച് രണ്ടു വ്യത്യസ്ത സമീപനമാണ് പൌരാണിക ക്രൈസ്തവ സഭ പുലർത്തി വന്നത്. പൌരസ്ത്യ പിതാക്കന്മാർ, ജാതീയ സ്വാധീനം, പ്രത്യേകാൽ യവന സംസ്കാരം, സഭയിലേക്കു നുഴഞ്ഞു കയറുന്നതു തടയുന്നതിന്റെ ഭാഗ...

അരിക്കൊമ്പനും ബൈബിളും മനുഷ്യാവകാശങ്ങളും

അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ. വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇത്തരം...

വേർപാടുകാരുടെ ശവസംസ്കാര ശുശ്രൂഷ-ഒരു അവലോകനം.

  നാട്ടിൽ താമസമാക്കിയിട്ടു ഒരു വർഷമായില്ല. രണ്ടു അടുത്ത ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടി വന്നു. രണ്ടും നിർദിഷ്ട ശുശ്രൂഷാക്രമങ്ങളെ ( liturgy ) എതിർക്കുന്ന വേർപാടു സഭകളിലായിരുന്നു. ഇതിനുമുമ്പും പലപ്പോഴും ഇതേ കൂട്ടരുടെ ശവമടക്കു ശുശ്രൂഷകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ട്. പക്ഷെ എപ്പോൾ വേണമെങ്കിലും വിട്ടു പോവുകയോ, സൌകര്യമുള്ളപ്പോൾ കാണാനായി മാറ്റി വെക്കുകയോ ചെയ്യാം എന്നുള്ളതു കൊണ്ട് നേരിട്ടു പങ്കെടുക്കുന്ന ദുര്യോഗം ഇല്ലായിരുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നു. ബന്ധങ്ങൾ നില നിർത്താനായി പങ്കെടുക്കുന്ന പലരും മൃതദേഹം കണ്ട ശേഷം ബാക്കി ശുശ്രൂഷകൾക്കു കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. ചിലർ പരേതരോടുള്ള ബഹുമാനവും, സ്നേഹവും നില നിർത്തി കൊണ്ടു തന്നെ കുടുംബാഗങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത്തരം ശുശ്രൂഷയുടെ പൊള്ളത്തരവും, അർത്ഥശൂന്യത്യയും ചൂണ്ടി കാണിച്ച് ഇത്തരം സഭകളെ ഇടിച്ചു താഴ്തുന്നു.   ദീർഘമായ, ചുരുങ്ങിയത് നാലു മണിക്കുറിൽ കുറയാത്ത ശുശ്രൂഷകളാണ് ഈ സഭകളിൽ (പെന്തക്കോസ്ത്, ബ്രദറൻ, എല്ലാ നിറത്തിലുമുള്ള സ്വതന്ത്രർ എന്നീ സമൂഹങ്ങളിൽ) നടക്കുന്നത്...

വാശിയല്ല വിശ്വാസം

  ക്രൈസ്തവ ലോകത്തു ഇന്നു പരന്നു പിടിച്ചിരിക്കുന്ന ഒരു മാരക വ്യാധിയാണ് വിശ്വാസം എന്നതിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ. ഇതിന്റെ ദൂഷ്യ വശങ്ങളിൽ ചിലതു ചൂണ്ടി കാണിക്കാനുള്ള ശ്രമമാണ് ഈ വരികൾ. വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പെ ഒരു സംഭവ കഥ പറയട്ടെ. വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാൻ ഇതു സഹായിച്ചേക്കും. എന്റെ ഒരു ആത്മീയ സഹോദരന്റെ അമ്മ ഈയിടെ മരിച്ചു. മരണവും ശവസംസ്കാരവും കഴിഞ്ഞ ശേഷമാണ് ഞാൻ മരണകാരണം എന്തായിരുന്നു എന്നു ഞാൻ അന്വേഷിച്ചത്. അതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 70 വയസ്സു കഴിഞ്ഞ ആ അമ്മ സാധാരണ കഴിക്കുന്ന മരുന്നും , ഭക്ഷണവും വെടിഞ്ഞ് ഉപവസിച്ചാണ് മരിച്ചത്. ചെറിയ തോതിൽ ദുഷ് സ്വഭാവങ്ങളുള്ള തന്റെ മകന്റെയും , കൊച്ചുമകന്റെയും മാനസാന്തരം ഉണ്ടാകുന്നതു വരെ ഉപവസിച്ചു പ്രാർത്ഥിക്കും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതാണ് മരണകാരണം. മരണം വരെ ഉപവസിക്കും എന്നു സത്യാഗ്രഹക്കാർ പറയുന്നതു നിങ്ങൾ കേട്ടു കാണും. പക്ഷെ ദൈവത്തെ താൻ പിടിച്ചിടത്തു കൊണ്ടു വരാനായി ഉപവസിച്ചു മരിച്ചവരെ കുറിച്ചു കേട്ടിട്ടുണ്ടോ. എന്റെ കാഴ്ചപ്പാടിൽ അവർ വിശ്വാസത്തിലല്ല , വാശിയിലാണ് അന്ത്യം കൈക്കൊണ്ടത്. ഇതാണ് ഇന്നു പലർക്കും വിശ്വാസം. അതായത് ...

ക്രിസ്തുവിൽ വിശ്വസിക്കുന്നത് കൂറുമാറ്റമാണ്

 നാം വിശ്വസിക്കുന്ന തത്വങ്ങൾ മാത്രമാണ് വിശ്വാസം എന്നതു പരിമിതമായ ഒരു ധാരണയാണ്. അതിലും വിപുലമായ അർത്ഥം അതിനുണ്ട്. വിശ്വാസം എന്നത് കൂറു പ്രഖ്യാപിക്കലാണ്. നാം ഏതു ചേരിയിലാണെന്നു തീരുമാനിക്കുന്നതാണിത്. ഉദാഹരണത്തിന് പത്രോസിന്റെ കാര്യമെടുക്കുക. യേശു അവനെ വിളിച്ചപ്പോൾ എന്തെങ്കിലും ഒരു തത്വം ശരിയാണെന്നു സമ്മതിക്കുക മാത്രമാണോ പത്രോസ് ചെയ്തത് ? യേശുവിലുള്ള വിശ്വാസം മൂലം തന്റെ പിതാവിനെയും വഞ്ചിയും വലയും തനിക്കുള്ളതൊക്കെയും അവനു ഉപേക്ഷിക്കേണ്ടി വന്നു. ഗലീല തടാകവും, കുടുംബബന്ധങ്ങളും, സുഹൃത്ത് വലയങ്ങളും വിട്ട് യേശുവിന്റെ ചേരിയിലേക്കു കൂറു മാറ്റുകയാണ് പത്രോസ് ചെയ്തത്. അവൻ പൂർണമായും യേശുവിന്റേതായി മാറി. യാക്കോബ് , യോഹന്നാൻ , പൗലോസ് മുതൽ ആദിമ ശിക്ഷ്യന്മാർ എല്ലാവരും ഇതു തന്നെയാണ് ചെയ്തത്. അവരുടെ ബന്ധങ്ങളും കടപ്പാടുകളും, കൂറും അവർ കൃസ്തുവിനു വേണ്ടി പുനഃക്രമീകരിച്ചു. അങ്ങനെ അവർ പൂർണ്ണമായും യേശുവിന്റെ പക്ഷത്തായി. “ രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം ?” ഫിലിപ്പിയിലെ കാരാഗൃഹ പ്രമാണി ഭയചകിതനായി തടവുകാരായ പൗലോസിനെയും ശീലാസിനെയും നോക്കി അലറിക്കരഞ്ഞു. “ ര ക്ഷ പ്രാപിക്കുക ” എന്നതുകൊണ്ട് എന്താണ് അവൻ...