ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദൃഡ വിശ്വാസത്തിന്റെ ഒരു ഉദാഹരണം

ആരാധന കഴിഞ്ഞപ്പോൾ ജെയിംസ് (യഥാർത്ഥ പേരല്ല) എന്നെ കാണാൻ തന്റെ ഊഴം കാത്തു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു ലജ്ജാശീലനാണ് ജെയിംസ്. മുഖത്ത് മായാത്ത ജെയിംസിന്റെ പ്രത്യേകതയാണ്. ശാന്തൻ, സന്തോഷവാൻ എന്നൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. ഈ സർവ്വകലാശാലാ പട്ടണത്തിലെ എന്റെ ചെറിയ സഭയിലെ സ്ഥിരം സന്ദർശകരായിരുന്ന വിദേശ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം.



തന്റെ ഊഴം വന്നപ്പോൾ ജെയിംസ് മുന്നോട്ട് വന്നു. പതുങ്ങിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു, “പാസ്റ്റർ, എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു.” ഞാൻ അവന്റെ പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു. വരിയിൽ ചാരി നിന്ന്, എന്റെ കുഞ്ഞാട് അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നം കേൾക്കാൻ ഞാൻ  കാതു കൂർപ്പിച്ചു നിന്നു.

ഒരു പക്ഷെ അദ്ദേഹം നിശ്ശബ്ദമായി അനുഭവിക്കുന്ന ഒരു രോഗത്തെ കുറിച്ചായിരിക്കാം അത്. അല്ലെങ്കിൽ വിട്ടു പോന്ന വീട്ടിലെ ഒരു പ്രശ്നമാകാം. അമ്മ രോഗിയായിരിക്കാം. ഡാഡിയുടെ ജോലി നഷ്ടപ്പെട്ടിരിക്കാം. എന്താണ് പ്രശ്നം എന്ന് അറിയാൻ എനിക്ക് തിടുക്കമായി.

എന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നു. ജെയിംസിന്റെ പ്രശ്നം എനിക്ക് നിസ്സാരമായി തോന്നി. രണ്ടു മാസമായി അവൻ വീട്ടു വാടക കൊടുത്തിട്ട്. മാതാപിതാക്കൾ വാഗ്ദാനം ചെയ്ത പണം അയച്ചിട്ടില്ല! വീടിന്റെ ഉടമസ്ഥൻ 48 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. അവൻ രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണം. അല്ലെങ്കിൽ, എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരും. എത്രയാണ് കുടിശ്ശിക എന്നു കണക്കാക്കാൻ ഞാൻ ചില കണക്കു കൂട്ടലുകൾ നടത്തി. ഞാൻ ഒരു എളുപ്പ പരിഹാരം ഉണ്ടാക്കി. ഞാൻ ഇപ്പോൾ കുടിശ്ശിക തീർക്കാൻ പണം കടം നൽകാം നിർദ്ദേശിച്ചു. അങ്ങിനെ ചെയ്താൽ ഇപ്പോൾ വീട് ഒഴിവാക്കേണ്ടി വരില്ല. മാതാപിതാക്കൾ പണം അയയ്ക്കുമ്പോൾ എന്റെ കടം തന്നു വീട്ടിയാൽ മതി.

ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു, അവന്റെ തോളിൽ തലോടി, എന്നെ കാത്തിരിക്കുന്ന അടുത്ത വ്യക്തിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ ജെയിംസ് എന്നെ തടഞ്ഞു. അദ്ദേഹം പറഞ്ഞു: “പാസ്റ്റർ! എനിക്ക് പണം കടം വാങ്ങാൻ ആഗ്രഹമില്ല.” “പ്രാർത്ഥന മാത്രം മതി. പണം നാളെ വരാനായി ഒന്നു പ്രാർത്ഥിക്കാമോ?” അതു പറഞ്ഞുകൊണ്ട്, എന്റെ പ്രതികരണത്തിനു കാത്തു നിൽക്കാതെ അദ്ദേഹം പ്രാർത്ഥനക്കായി തല കുനിച്ചു കഴിഞ്ഞിരുന്നു. “തീർച്ചയായും!” ഞാൻ പറഞ്ഞു.

ജെയിംസ് വിശ്വാസത്തോടെ തലകുനിച്ചു, പക്ഷേ ഞാൻ ലജ്ജയും നാണക്കേടും കൊണ്ട് തലകുനിച്ചു. പ്രാർഥനയുടെ സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല എന്നതിലുള്ള നാണക്കേട്. ദൈവത്തെ ആശ്രയിക്കുന്നതിൽ എന്റെ ആടുകൾ എന്നെ കടത്തി വെട്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് ഉളവാക്കിയ ലജ്ജ. ഞാൻ ഒരു വിധത്തിൽ ഒന്ന് പ്രാർത്ഥിച്ച് അവസാനിപ്പിച്ചു.

വീട്ടുടമസ്ഥൻ നിശ്ചയിച്ച സമയപരിധിക്ക് തൊട്ടു മുമ്പ് ഞാൻ ജെയിംസിനെ ഫോണിൽ വിളിച്ചു. അവന് പണം ലഭിച്ചോ എന്ന് അറിയണമല്ലോ. പ്രാർഥന ഫലിച്ചോ ആവോ! ഇല്ലെങ്കിൽ, ഞാൻ എന്റെ സഹായ പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യാറായിരുന്നു.

ഫോണെടുത്തപ്പോൾ ജെയിംസിന്റെ ഹലോ എന്ന പ്രതികരണത്തിൽ തന്നെ സന്തോഷത്തിന്റെ ഒരു ധ്വനി ഉണ്ടായിരുന്നു. “പാസ്റ്റർ!” വളരെ ആഹ്ലാദഭരിതമായ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “അമ്മ പണം ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്തു, ഞാൻ വാടക നൽകി.” ഞാൻ ശബ്ദം കുറച്ച് സ്തോത്രം എന്നു ഉരുവിട്ടു.

പരിചയസമ്പന്നനായ, പാസ്റ്ററായ എനിക്ക് കുറ്റബോധം തോന്നി. വിശ്വാസം തുടിച്ചു നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. പക്ഷെ ഞാൻ എന്നിലാണ് ആശ്രയിച്ചത്. നിർധനരെ സഹായിക്കാനുള്ള എന്റെ കഴിവിൽ. പക്ഷെ പുതിയ വിശ്വാസിയായ ഈ ചെറുപ്പക്കാരനിൽ വിശ്വാസം നിറഞ്ഞു നിൽക്കുന്നു. എനിക്കും അറിയാമായിരുന്ന എന്നാൽ പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യം അദ്ദേഹത്തിനു അറിയാമായിരുന്നു: ദൈവം പ്രാർഥനക്ക് ഉത്തരം നൽകുന്നു. ഇതാണ് വിശ്വാസത്തിന്റെ നിർവചനം. ശക്തനായ ദൈവം തന്റെ മക്കൾക്കു വേണ്ടി തക്ക സമയത്തു പ്രവർത്തിക്കും എന്ന ബോധത്തിന്റെ മറു പേരാണ് വിശ്വാസം.


(ഇതു പോലുള്ള ബ്ലോഗുകൾ WhatsAppൽ ലഭിക്കാൻ https://www.bit.ly/tyrannus ക്ലിക്കു ചെയ്യുക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേർപാടുകാരുടെ ശവസംസ്കാര ശുശ്രൂഷ-ഒരു അവലോകനം.

  നാട്ടിൽ താമസമാക്കിയിട്ടു ഒരു വർഷമായില്ല. രണ്ടു അടുത്ത ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടി വന്നു. രണ്ടും നിർദിഷ്ട ശുശ്രൂഷാക്രമങ്ങളെ ( liturgy ) എതിർക്കുന്ന വേർപാടു സഭകളിലായിരുന്നു. ഇതിനുമുമ്പും പലപ്പോഴും ഇതേ കൂട്ടരുടെ ശവമടക്കു ശുശ്രൂഷകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ട്. പക്ഷെ എപ്പോൾ വേണമെങ്കിലും വിട്ടു പോവുകയോ, സൌകര്യമുള്ളപ്പോൾ കാണാനായി മാറ്റി വെക്കുകയോ ചെയ്യാം എന്നുള്ളതു കൊണ്ട് നേരിട്ടു പങ്കെടുക്കുന്ന ദുര്യോഗം ഇല്ലായിരുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നു. ബന്ധങ്ങൾ നില നിർത്താനായി പങ്കെടുക്കുന്ന പലരും മൃതദേഹം കണ്ട ശേഷം ബാക്കി ശുശ്രൂഷകൾക്കു കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. ചിലർ പരേതരോടുള്ള ബഹുമാനവും, സ്നേഹവും നില നിർത്തി കൊണ്ടു തന്നെ കുടുംബാഗങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത്തരം ശുശ്രൂഷയുടെ പൊള്ളത്തരവും, അർത്ഥശൂന്യത്യയും ചൂണ്ടി കാണിച്ച് ഇത്തരം സഭകളെ ഇടിച്ചു താഴ്തുന്നു.   ദീർഘമായ, ചുരുങ്ങിയത് നാലു മണിക്കുറിൽ കുറയാത്ത ശുശ്രൂഷകളാണ് ഈ സഭകളിൽ (പെന്തക്കോസ്ത്, ബ്രദറൻ, എല്ലാ നിറത്തിലുമുള്ള സ്വതന്ത്രർ എന്നീ സമൂഹങ്ങളിൽ) നടക്കുന്നത്...

അരിക്കൊമ്പനും ബൈബിളും മനുഷ്യാവകാശങ്ങളും

അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ. വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇത്തരം...

ക്രിസ്തുവിൽ വിശ്വസിക്കുന്നത് കൂറുമാറ്റമാണ്

 നാം വിശ്വസിക്കുന്ന തത്വങ്ങൾ മാത്രമാണ് വിശ്വാസം എന്നതു പരിമിതമായ ഒരു ധാരണയാണ്. അതിലും വിപുലമായ അർത്ഥം അതിനുണ്ട്. വിശ്വാസം എന്നത് കൂറു പ്രഖ്യാപിക്കലാണ്. നാം ഏതു ചേരിയിലാണെന്നു തീരുമാനിക്കുന്നതാണിത്. ഉദാഹരണത്തിന് പത്രോസിന്റെ കാര്യമെടുക്കുക. യേശു അവനെ വിളിച്ചപ്പോൾ എന്തെങ്കിലും ഒരു തത്വം ശരിയാണെന്നു സമ്മതിക്കുക മാത്രമാണോ പത്രോസ് ചെയ്തത് ? യേശുവിലുള്ള വിശ്വാസം മൂലം തന്റെ പിതാവിനെയും വഞ്ചിയും വലയും തനിക്കുള്ളതൊക്കെയും അവനു ഉപേക്ഷിക്കേണ്ടി വന്നു. ഗലീല തടാകവും, കുടുംബബന്ധങ്ങളും, സുഹൃത്ത് വലയങ്ങളും വിട്ട് യേശുവിന്റെ ചേരിയിലേക്കു കൂറു മാറ്റുകയാണ് പത്രോസ് ചെയ്തത്. അവൻ പൂർണമായും യേശുവിന്റേതായി മാറി. യാക്കോബ് , യോഹന്നാൻ , പൗലോസ് മുതൽ ആദിമ ശിക്ഷ്യന്മാർ എല്ലാവരും ഇതു തന്നെയാണ് ചെയ്തത്. അവരുടെ ബന്ധങ്ങളും കടപ്പാടുകളും, കൂറും അവർ കൃസ്തുവിനു വേണ്ടി പുനഃക്രമീകരിച്ചു. അങ്ങനെ അവർ പൂർണ്ണമായും യേശുവിന്റെ പക്ഷത്തായി. “ രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം ?” ഫിലിപ്പിയിലെ കാരാഗൃഹ പ്രമാണി ഭയചകിതനായി തടവുകാരായ പൗലോസിനെയും ശീലാസിനെയും നോക്കി അലറിക്കരഞ്ഞു. “ ര ക്ഷ പ്രാപിക്കുക ” എന്നതുകൊണ്ട് എന്താണ് അവൻ...