ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സൌഖ്യമാക്കുന്ന ദൈവം. ഒരു സംഭവ കഥ

 ലൂസിക്ക് (യഥാർത്ഥ പേരല്ല) വൻകുടലിൽ കാൻസർ  ബാധിച്ചിരിക്കുന്നു എന്നു ദുഃഖവാർത്ത ഞാൻ അറിഞ്ഞിട്ട് ഇപ്പോൾ 26 വർഷമായി. അവളുടെ അമ്മ മരിച്ചത് ഇതേ രോഗം ബാധിച്ചിട്ടാണ് എന്നതു കൊണ്ട് ഇതു ജനിതകമായ രോഗമാണെന്നും അതു കൊണ്ടു തന്നെ ലൂസി ഇതു അതിജീവിക്കാനുള്ള സാധ്യത തീരെയില്ലെന്നും ഞങ്ങളെല്ലാം കരുതി. മിക്കവാറും എല്ലാ ഡോക്ടർമാരുടേയും അഭിപ്രായം അതു തന്നെയായിരുന്നു.



ലൂസിക്ക് 40 വയസ്സായിട്ടില്ല. രോഗവിവരം അറിഞ്ഞപ്പോഴേ അവളുടെ സ്നേഹവാനായ ഭർത്താവ് തകർന്നു പോയി. അതു തന്നെയായിരുന്നു അവളുടെ കൗമാരക്കാരായ രണ്ടു ആൺകുട്ടികളുടേയും അവസ്ഥ.

ഞാൻ ഉൾപ്പെട്ട ഒരു പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗമായിരുന്നു അവൾ. അതിനാൽ ഞങ്ങളുടെ പ്രാർത്ഥനാ സംഘം അവൾക്കായി നിരവധി ആഴ്ചകൾ പ്രാർത്ഥിച്ചു. ഗ്രൂപ്പ് കൂടുമ്പോൾ മാത്രമല്ല ഓരോരുത്തരും അവരുടെ വ്യക്തിപരമായ പ്രാർത്ഥനയിൽ ദൈവത്തോട് ദിവസവും ദൈവത്തോട് ലൂസിയുടെ സൌഖ്യത്തിനു വേണ്ടി അപേക്ഷിച്ചു.

ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഞാൻ നാലു വർഷത്തെ വിദേശവാസം കഴിഞ്ഞ് ഞാൻ എന്റെ ഇന്ത്യയിലേക്കു മടങ്ങി. ഏതാനും വർഷങ്ങൾ കൂടി ഞാൻ കാൻസർ രോഗിയായ എന്റെ സഹോദരിക്കു വേണ്ടി പ്രാർത്ഥിച്ചു. പിന്നീടുള്ള ദീർഘ വർഷങ്ങളിൽ എനിക്കു ആ രാജ്യവും, പ്രാർത്ഥനാ ഗ്രൂപ്പുമായുള്ള ബന്ധങ്ങളൊക്കെ നഷ്ടപ്പെട്ടു. ലൂസിക്ക് എന്തു സംഭവിച്ചു എന്നു അറിയാതെ വന്നപ്പോൾ അനിവാര്യമായത് സംഭവിച്ചുവെന്ന് ഞാൻ ചിന്തിച്ചു. അവളെ നിത്യതയിൽ കാണാം എന്ന പ്രത്യാശയിൽ ഞാൻ ആശ്വസിച്ചു.

ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷം, ഞാൻ ഒരു ഹ്രസ്വ സന്ദർശനത്തിനായി ഞാൻ ആ രാജ്യത്തേക്ക് മടങ്ങി. യാദൃച്ഛികമായി ലൂസിയുടെയും എന്റെയും ഒരു പരസ്പര സുഹൃത്തിനോട് അവളെക്കുറിച്ച് ചോദിച്ചു. അവൾ എപ്പോൾ മരിച്ചു, അവളുടെ ഭർത്താവും മക്കളും എന്താണ് ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി. പക്ഷെ ലൂസി ജീവിച്ചിരിപ്പുണ്ടെന്നും അർബുദം ഭേദമായെന്നും സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്നും കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ വാർത്ത കേൾക്കാൻ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു.

ലൂസിയുടെ അത്ഭുത രോഗ സൌഖ്യത്തിന്റെ കഥ ഇതായിരുന്നു. അവൾ ചികിത്സ തേടിയ എല്ലാ ഡോക്ടർമാരും അവൾക്ക് അധികം ആയുസില്ല എന്ന പറഞ്ഞു. എന്നാൽ ലൂസിയും അവളുടെ പ്രാർത്ഥനാ യോദ്ധാക്കളുടെ സംഘവും ഡോക്ടർമാർ പറഞ്ഞത് വിശ്വസിച്ചില്ല. സൌഖ്യമാക്കുന്ന ദൈവത്തെ അവർ ദൃഡമായി വിശ്വസിച്ചു.

പിന്നീടുള്ള നാളുകളിൽ അവളുടെ അർബുദം വൻകുടലിൽ നിന്ന് കരളിലേക്ക് മാറി. അപ്പോൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കരളിലെ അർബുദം നീക്കം ചെയ്തു! ഈ വിചിത്രമായ പ്രതിഭാസത്തിന്റെ വിശദാംശങ്ങൾ എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല, പക്ഷേ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. അതായത്, ദൈവം പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും സൗഖ്യമാക്കുകയും ചെയ്യുന്നു.

(ഇതു പോലുള്ള ബ്ലോഗുകൾ WhatsAppൽ ലഭിക്കാൻ https://www.bit.ly/tyrannus ക്ലിക്കു ചെയ്യുക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേർപാടുകാരുടെ ശവസംസ്കാര ശുശ്രൂഷ-ഒരു അവലോകനം.

  നാട്ടിൽ താമസമാക്കിയിട്ടു ഒരു വർഷമായില്ല. രണ്ടു അടുത്ത ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടി വന്നു. രണ്ടും നിർദിഷ്ട ശുശ്രൂഷാക്രമങ്ങളെ ( liturgy ) എതിർക്കുന്ന വേർപാടു സഭകളിലായിരുന്നു. ഇതിനുമുമ്പും പലപ്പോഴും ഇതേ കൂട്ടരുടെ ശവമടക്കു ശുശ്രൂഷകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ട്. പക്ഷെ എപ്പോൾ വേണമെങ്കിലും വിട്ടു പോവുകയോ, സൌകര്യമുള്ളപ്പോൾ കാണാനായി മാറ്റി വെക്കുകയോ ചെയ്യാം എന്നുള്ളതു കൊണ്ട് നേരിട്ടു പങ്കെടുക്കുന്ന ദുര്യോഗം ഇല്ലായിരുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നു. ബന്ധങ്ങൾ നില നിർത്താനായി പങ്കെടുക്കുന്ന പലരും മൃതദേഹം കണ്ട ശേഷം ബാക്കി ശുശ്രൂഷകൾക്കു കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. ചിലർ പരേതരോടുള്ള ബഹുമാനവും, സ്നേഹവും നില നിർത്തി കൊണ്ടു തന്നെ കുടുംബാഗങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത്തരം ശുശ്രൂഷയുടെ പൊള്ളത്തരവും, അർത്ഥശൂന്യത്യയും ചൂണ്ടി കാണിച്ച് ഇത്തരം സഭകളെ ഇടിച്ചു താഴ്തുന്നു.   ദീർഘമായ, ചുരുങ്ങിയത് നാലു മണിക്കുറിൽ കുറയാത്ത ശുശ്രൂഷകളാണ് ഈ സഭകളിൽ (പെന്തക്കോസ്ത്, ബ്രദറൻ, എല്ലാ നിറത്തിലുമുള്ള സ്വതന്ത്രർ എന്നീ സമൂഹങ്ങളിൽ) നടക്കുന്നത്...

അരിക്കൊമ്പനും ബൈബിളും മനുഷ്യാവകാശങ്ങളും

അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ. വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇത്തരം...

ക്രിസ്തുവിൽ വിശ്വസിക്കുന്നത് കൂറുമാറ്റമാണ്

 നാം വിശ്വസിക്കുന്ന തത്വങ്ങൾ മാത്രമാണ് വിശ്വാസം എന്നതു പരിമിതമായ ഒരു ധാരണയാണ്. അതിലും വിപുലമായ അർത്ഥം അതിനുണ്ട്. വിശ്വാസം എന്നത് കൂറു പ്രഖ്യാപിക്കലാണ്. നാം ഏതു ചേരിയിലാണെന്നു തീരുമാനിക്കുന്നതാണിത്. ഉദാഹരണത്തിന് പത്രോസിന്റെ കാര്യമെടുക്കുക. യേശു അവനെ വിളിച്ചപ്പോൾ എന്തെങ്കിലും ഒരു തത്വം ശരിയാണെന്നു സമ്മതിക്കുക മാത്രമാണോ പത്രോസ് ചെയ്തത് ? യേശുവിലുള്ള വിശ്വാസം മൂലം തന്റെ പിതാവിനെയും വഞ്ചിയും വലയും തനിക്കുള്ളതൊക്കെയും അവനു ഉപേക്ഷിക്കേണ്ടി വന്നു. ഗലീല തടാകവും, കുടുംബബന്ധങ്ങളും, സുഹൃത്ത് വലയങ്ങളും വിട്ട് യേശുവിന്റെ ചേരിയിലേക്കു കൂറു മാറ്റുകയാണ് പത്രോസ് ചെയ്തത്. അവൻ പൂർണമായും യേശുവിന്റേതായി മാറി. യാക്കോബ് , യോഹന്നാൻ , പൗലോസ് മുതൽ ആദിമ ശിക്ഷ്യന്മാർ എല്ലാവരും ഇതു തന്നെയാണ് ചെയ്തത്. അവരുടെ ബന്ധങ്ങളും കടപ്പാടുകളും, കൂറും അവർ കൃസ്തുവിനു വേണ്ടി പുനഃക്രമീകരിച്ചു. അങ്ങനെ അവർ പൂർണ്ണമായും യേശുവിന്റെ പക്ഷത്തായി. “ രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം ?” ഫിലിപ്പിയിലെ കാരാഗൃഹ പ്രമാണി ഭയചകിതനായി തടവുകാരായ പൗലോസിനെയും ശീലാസിനെയും നോക്കി അലറിക്കരഞ്ഞു. “ ര ക്ഷ പ്രാപിക്കുക ” എന്നതുകൊണ്ട് എന്താണ് അവൻ...