ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാർലിമെൻ്റിന്റെ പ്രസക്തി

 പാർലിമെൻ്റ് എന്തിനാണ്? ഭരണ കക്ഷി ഉണ്ടാക്കുന്ന ബില്ലുകൾ പാസ്സാക്കിയെടുക്കാനുള്ള ഒരു വേദി മാത്രമാണോ അത്. മന്ത്രി സഭ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും ഭരണ കക്ഷിക്കു ഭൂരിപക്ഷമുള്ള കാലത്തോളം പാർലിമെന്റിൽ പാസ്സാക്കിയെടുക്കാം. പക്ഷെ അതിനു മാത്രമാണോ പാർലിമെന്റ്.



ഭരണ പക്ഷം തീരുമാനിക്കുന്ന കാര്യങ്ങൾ ഭുരിപക്ഷ വോട്ടോടെ പാസ്സാക്കിയെടുക്കാനുള്ള വെറും വേദിയാണ് പാർലിമെൻ്റ് എങ്കിൽ അതിൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യത്തിന്റെ ആവശ്യമില്ല. 

പാർലിമെൻ്റ്  ഒരു പൊതു ജനായത്ത വേദിയാണ്. ഈ രാജ്യത്തെ എല്ലാ പൌരന്റെയും ശബ്ദം അവരുടെ പ്രതിനിധികളിലൂടെ കേൾപ്പിക്കാനും, ഭരണകാര്യങ്ങളിൽ അവർക്കുള്ള അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള വേദിയാണ് അത്. പ്രതിപക്ഷത്തിനും എല്ലാ വിഷയങ്ങളിലും, അവരുടേതായ അഭിപ്രായം ഉണ്ടെന്നും, ആ അഭിപ്രായങ്ങളിൽ പലതിലും കഴമ്പുണ്ടെന്നും, അവ ഉൾക്കൊള്ളിച്ചു കൊണ്ട് വേണം ഭരണം നിർവഹിക്കാനെന്നും ഉള്ള ബോധം ഭരണ കക്ഷിക്കുണ്ടായാൽ മാത്രമേ രാജ്യം പുരോഗതിയിലേക്കു കുതിക്കുകയുള്ളു. 

ഭൂരിപക്ഷം എന്നത് വിഭിന്നമായ ചിന്താഗതിയിലെ ജ്ഞാനം അവഗണിക്കാനുള്ള അനുവാദമായി കാണുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല.  


(ഇതു പോലുള്ള ബ്ലോഗുകൾ WhatsAppൽ ലഭിക്കാൻ https://www.bit.ly/tyrannus ക്ലിക്കു ചെയ്യുക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേർപാടുകാരുടെ ശവസംസ്കാര ശുശ്രൂഷ-ഒരു അവലോകനം.

  നാട്ടിൽ താമസമാക്കിയിട്ടു ഒരു വർഷമായില്ല. രണ്ടു അടുത്ത ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടി വന്നു. രണ്ടും നിർദിഷ്ട ശുശ്രൂഷാക്രമങ്ങളെ ( liturgy ) എതിർക്കുന്ന വേർപാടു സഭകളിലായിരുന്നു. ഇതിനുമുമ്പും പലപ്പോഴും ഇതേ കൂട്ടരുടെ ശവമടക്കു ശുശ്രൂഷകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ട്. പക്ഷെ എപ്പോൾ വേണമെങ്കിലും വിട്ടു പോവുകയോ, സൌകര്യമുള്ളപ്പോൾ കാണാനായി മാറ്റി വെക്കുകയോ ചെയ്യാം എന്നുള്ളതു കൊണ്ട് നേരിട്ടു പങ്കെടുക്കുന്ന ദുര്യോഗം ഇല്ലായിരുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നു. ബന്ധങ്ങൾ നില നിർത്താനായി പങ്കെടുക്കുന്ന പലരും മൃതദേഹം കണ്ട ശേഷം ബാക്കി ശുശ്രൂഷകൾക്കു കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. ചിലർ പരേതരോടുള്ള ബഹുമാനവും, സ്നേഹവും നില നിർത്തി കൊണ്ടു തന്നെ കുടുംബാഗങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത്തരം ശുശ്രൂഷയുടെ പൊള്ളത്തരവും, അർത്ഥശൂന്യത്യയും ചൂണ്ടി കാണിച്ച് ഇത്തരം സഭകളെ ഇടിച്ചു താഴ്തുന്നു.   ദീർഘമായ, ചുരുങ്ങിയത് നാലു മണിക്കുറിൽ കുറയാത്ത ശുശ്രൂഷകളാണ് ഈ സഭകളിൽ (പെന്തക്കോസ്ത്, ബ്രദറൻ, എല്ലാ നിറത്തിലുമുള്ള സ്വതന്ത്രർ എന്നീ സമൂഹങ്ങളിൽ) നടക്കുന്നത്...

അരിക്കൊമ്പനും ബൈബിളും മനുഷ്യാവകാശങ്ങളും

അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ. വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇത്തരം...

ക്രിസ്തുവിൽ വിശ്വസിക്കുന്നത് കൂറുമാറ്റമാണ്

 നാം വിശ്വസിക്കുന്ന തത്വങ്ങൾ മാത്രമാണ് വിശ്വാസം എന്നതു പരിമിതമായ ഒരു ധാരണയാണ്. അതിലും വിപുലമായ അർത്ഥം അതിനുണ്ട്. വിശ്വാസം എന്നത് കൂറു പ്രഖ്യാപിക്കലാണ്. നാം ഏതു ചേരിയിലാണെന്നു തീരുമാനിക്കുന്നതാണിത്. ഉദാഹരണത്തിന് പത്രോസിന്റെ കാര്യമെടുക്കുക. യേശു അവനെ വിളിച്ചപ്പോൾ എന്തെങ്കിലും ഒരു തത്വം ശരിയാണെന്നു സമ്മതിക്കുക മാത്രമാണോ പത്രോസ് ചെയ്തത് ? യേശുവിലുള്ള വിശ്വാസം മൂലം തന്റെ പിതാവിനെയും വഞ്ചിയും വലയും തനിക്കുള്ളതൊക്കെയും അവനു ഉപേക്ഷിക്കേണ്ടി വന്നു. ഗലീല തടാകവും, കുടുംബബന്ധങ്ങളും, സുഹൃത്ത് വലയങ്ങളും വിട്ട് യേശുവിന്റെ ചേരിയിലേക്കു കൂറു മാറ്റുകയാണ് പത്രോസ് ചെയ്തത്. അവൻ പൂർണമായും യേശുവിന്റേതായി മാറി. യാക്കോബ് , യോഹന്നാൻ , പൗലോസ് മുതൽ ആദിമ ശിക്ഷ്യന്മാർ എല്ലാവരും ഇതു തന്നെയാണ് ചെയ്തത്. അവരുടെ ബന്ധങ്ങളും കടപ്പാടുകളും, കൂറും അവർ കൃസ്തുവിനു വേണ്ടി പുനഃക്രമീകരിച്ചു. അങ്ങനെ അവർ പൂർണ്ണമായും യേശുവിന്റെ പക്ഷത്തായി. “ രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം ?” ഫിലിപ്പിയിലെ കാരാഗൃഹ പ്രമാണി ഭയചകിതനായി തടവുകാരായ പൗലോസിനെയും ശീലാസിനെയും നോക്കി അലറിക്കരഞ്ഞു. “ ര ക്ഷ പ്രാപിക്കുക ” എന്നതുകൊണ്ട് എന്താണ് അവൻ...